05:47
ഒരു വർഷത്തിന്റെ അവസാനത്തിലേക്കും മറ്റൊരു വർഷത്തിന്റെ തുടക്കത്തിലേക്കും എത്തിപ്പെട്ടിരിക്കുന്ന നാം ചിന്തിച്ച് നോക്കുമ്പോള്‍ കഴിഞ്ഞ പോയ ദിനങ്ങളില്‍ നാം എങ്ങിനെ ആയിരുന്നു....? എന്തായിരുന്നു.....? എന്ത് നേടി....?
നമുക്ക് മറക്കാം നമ്മുടെ കുറവുകളെ.... എന്നാല്‍ സുഖവും ദു:ഖവും നമ്മെ തൊട്ട് തലോടിക്കൊണ്ട് കടന്ന് പോയപ്പോള്‍ നാം കാത്ത് സൂക്ഷിച്ച കുറെ നല്ല സൗഹ്യദങ്ങള്‍ മാത്രം നമുക്ക് കൂട്ടായി നമ്മളോട് ചേർന്ന് അടുത്ത വർഷത്തിലേക്ക് കൂടെ പോരുമ്പോള്‍ നമുക്ക് സ്വാഗതം ചെയ്യാം ആ നല്ല കൂട്ടുകാരെ... നന്‍മയുടെ വഴിയിലൂടെ കൈകോർത്ത് പിടിച്ച് ഒരു സൗഹൃദ തണല്‍ വിരിച്ച് ഒന്നായ് നീങ്ങാം.... എന്റെ എല്ലാ പ്രിയപ്പെട്ട സുഹൃത്തിന് നല്ലൊരു പുതുവർഷം ആശംസിക്കുമ്പോള്‍ കഴിഞ്ഞ് പോയ നാളുകളില്‍ എന്നില്‍ നിന്നും എന്തെങ്കിലും ഇഷ്ടപ്പെടാത്ത കാര്യങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിച്ച് കൊണ്ട്..... സ്വാഗതം ചെയ്യുന്നു നല്ലൊരു പുതുവർഷത്തിലേക്ക്.......
ഹാപ്പി ന്യൂ ഇയർ മൈ ഡിയർ ഫ്രണ്ട്സ്
0 comments