05:47
കല്യാണോം കഴിഞ്ഞു മധുവിധുവും ആഘോഷിച്ച് തിരിച്ചു വന്നാലാണ് ചെലരൊക്കെ പ്രണയത്തിന്റെ ആഴവും പരപ്പും ഒക്കെ മനസ്സിലക്കുന്നെ.എന്നിട്ട് തൻപാതി എന്നു വിശ്വസിച്ച് കൂടെ വന്നയാളെ പെരുവഴിയിൽ നിർത്തിട്ട് ഒറ്റ പോക്കാണ്...പ്രണയത്തിന്റെ ആഴത്തിൽ മുങ്ങിച്ചാവാൻ.അവസാനം ആഴങ്ങളിന്നു മുങ്ങിനിവരാൻ പറ്റാണ്ടാവുമ്പോഴാ അറിയുന്നെ
നിരപരാധിയായൊരു കുടുംബത്തിന്റെ സങ്കടക്കടലിലേക്കാണെടുത്തു ചാടിയേന്ന്...(പ്രണയത്തിനോടുള്ള വിരോധം കൊണ്ടല്ല...പ്രിയപ്പെട്ടൊരു കുടുംബത്തിന്റെ കണ്ണീരു കണ്ടപ്പോ പറഞ്ഞു പോയതാ)
പ്രിയപ്പെട്ടവരുടെ നൊമ്പര കാറ്റേറ്റ് ഉതിർന്നുവീണ പ്രണയമലരുകൾ ഒക്കെയും
കാലയവനികക്കുള്ളിൽ എന്നും തിളങ്ങുന്ന നക്ഷത്രങ്ങളായ് ,വേർപിരിഞ്ഞ ആത്മാക്കൾക്ക് അനുഗ്രഹത്തിന്റെ വെളിച്ചം പകരാനായ് പുനർജനിച്ചിരിക്കാം....
നല്ല സ്വപ്നങ്ങൾ നല്ല പ്രതീക്ഷകൾ...പ്രാർത്ഥനയോടെ കാത്തിരിക്കാം...നല്ല നാളേക്ക് വേണ്ടി..പ്രിയ സുഹൃത്തുക്കൾക്ക് എന്റെ പുതുവൽസരാശംസകൾ...
0 comments