05:42

" കാലത്തിന്റെ അരങ്ങിൽ അങ്ങനെ ഒരു വർഷത്തിനു കൂടി യവനിക വീഴുകയായി..
തീരം തേടിയുള്ള യാത്രകൾ....
പിന്നിട്ട വഴികൾ......
കണ്ടു മുട്ടിയ ഒരു പാട് മുഖങ്ങൾ.......
എക്കാലവും ഒർത്തിരിക്കാൻ ചില സൌഹൃദങ്ങൾ...
അളവറ്റ ആഹ്ലാദത്തിന്റെ മറക്കാനാവാത്ത ദിനങ്ങൾ...
നിനച്ചിരിക്കാതെ നേരിടേണ്ടി വന്ന
ദുരിതങ്ങളുടെ ശ്വാസം മുട്ടിക്കുന്ന നിസ്സഹായ നിമിഷങ്ങൾ....
ഒർക്കാതെ കൈ വന്ന സൌഭാഗ്യങ്ങൾ...
വിരൽ തുമ്പിൽ വെച്ച് വീണുടഞ്ഞ സ്വപ്‌നങ്ങൾ...
എന്നും തണലായി നിന്ന സുഹൃത്തുക്കൾ....
ഇരുളടഞ്ഞ വീഥികളിൽ ഇന്നും
പ്രത്യാശയുടെ തിരി നാളമായി
കത്തി നിൽക്കുന്ന ദൈവ സാനിധ്യം..
കാലം പിന്നെയും മുന്നോട്ട്....
ഒരു പുതു വർഷം കൂടി നമ്മെ കാത്തിരിക്കുന്നു...
ഒരുപാട് വഴി ത്തിരിവുകൾ നമുക്കായി ചേർത്ത് വെച്ച് കൊണ്ട്...". എന്റെയും കുടുംബത്തിന്റെയും
" പുതുവത്സരാശംസകൾ..."


You Might Also Like

0 comments

ഈ വെബ്സൈറ്റിലേക്കുള്ള.. സ്റ്റേറ്റസുകൾ അപ്ഡേറ്റ് ചെയ്‌ത്കൊണ്ടിരിക്കുകയാണ്..